SignIn
Kerala Kaumudi Online
Saturday, 27 April 2024 12.35 AM IST

മണ്ഡല വികസനത്തിന് അഞ്ച് സ്വപ്‍ന പദ്ധതികൾ

jj

തിരുവനന്തപുരം: വിജയത്തേരിലേറിയ ജില്ലയിലെ എം.എൽ.എ മാർ തങ്ങളുടെ മണ്ഡലത്തിൽ മുൻഗണനാ ക്രമത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാകും ?

തുടർച്ച നേടിയവരും പുതുതായി എം.എൽ.എയായവരുമെല്ലാം മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് തങ്ങളുടെ മനസിൽ രൂപപ്പെടുത്തിയെടുത്ത 5 പദ്ധതികൾ കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു.

വർക്കല

പ്രഥമ പരിഗണന തൊഴിൽ രഹിതർക്ക് ജോലി നൽകാൻ : വി.ജോയി

1. ഓരോ പഞ്ചായത്തിനെയും പ്രത്യേകമെടുത്ത് അവിടത്തെ ആവശ്യമെന്തെന്ന് മനസിലാക്കിയുള്ള വികസനം
2. മണ്ഡലത്തിലെ തൊഴിൽ രഹിതർക്ക് ജോലി നൽകാൻ അപ്പാരൽ പാർക്ക് ഈ

വർഷം തുടങ്ങും.കിൻഫ്ര 35 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.15 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്ത് വിവിധ തൊഴിൽ സംരംഭങ്ങളും ഗ്ലോബൽ ആയുർവേദ വില്ലേജ് അടക്കമുള്ള നടപ്പാക്കും.
3. ഇടവ പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയം പണി ഈ വർഷം പൂർത്തീകരിക്കും
4. വർക്കല ഗവ. ഐ.ടി.ഐക്കും നാവായിക്കുളം ഫയർ സ്റ്റേഷനും ആസ്ഥാന മന്ദിരം നിർമ്മിക്കും
5. താലൂക്ക് ആശുപത്രി വികസിപ്പിച്ച് ചികിത്സാ സൗകര്യം മെച്ചപ്പെടുത്തും

നെടുമങ്ങാട്

ആരോഗ്യ രംഗത്ത് നൂതന പദ്ധതികൾ ലക്ഷ്യം: ജി.ആർ.അനിൽ

1.ആരോഗ്യ രംഗത്തെ കരുതലിന്റെ തുടർച്ചയെന്നോണം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഒരുക്കും
2.വഴയില - പഴകുറ്റി റോഡ്, പഴകുറ്റി - മംഗലാപുരം റോഡ് എന്നിവ അത്യാധുനിക രീതിയിൽ പുനരുദ്ധരിക്കും
3. മണ്ഡലത്തിൽ കുറച്ചുപേർക്കെങ്കിലും തൊഴിൽ നൽകുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കും
4. ഐ.ടി.ഐ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരും.ഒപ്പം നെടുമങ്ങാട് ഗവ. കോളേജിൽ കൂടുതൽ പി.ജി.കോഴ്‌സുകൾ എത്തിക്കും

5. നെടുമങ്ങാട് മണ്ഡലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതും കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും പദ്ധതികൾ തയ്യാറാക്കും

വട്ടിയൂർക്കാവ്

വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനം രണ്ടു വർഷത്തിനകം പൂർത്തീകരിക്കും:വി.കെ.പ്രശാന്ത്

1. പുതിയ തലമുറയുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ വട്ടിയൂർക്കാവിനെ എഡ്യൂക്കേഷണൽ ഹബ് ആക്കും
2. ഏറെ ചർച്ചചെയ്യപ്പെട്ട വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനം രണ്ടു വർഷത്തിനകം പൂർത്തീകരിക്കും
3. വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുഴുവൻ റോഡുകളും 3 വർഷത്തിനകം സഞ്ചാരയോഗ്യമാക്കും
4. ആദ്യ നാല് മാസത്തിനുള്ളിൽ കുലശേഖരം പാലം പൂർത്തീകരിക്കും
5. ജനറൽ ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി,കുലശേഖരം ആശുപത്രി എന്നിവിടങ്ങളിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും

നെയ്യാറ്റിൻകര

കുടിവെള്ള ദൗർലഭ്യത്തിന് ശാശ്വത പരിഹാരമൊരുക്കും:കെ.ആൻസലൻ

1. ഉയർന്ന മേഖലകളിലടക്കം കുടിവെള്ള ദൗർലഭ്യത്തിന് ശാശ്വതപരിഹാരം കാണും. ഇതിനായി പുതിയ പ്രോജക്ട് നടപ്പാക്കും.
2. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസസ് യൂണിറ്റ് നടപ്പാക്കിയ മാതൃകയിൽ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും.
3. ടൂറിസം മേഖലയ്‌ക്ക്‌ ഏറെ പ്രാധാന്യമുള്ള പ്രദേശമായ നെയ്യാറ്റിൻകരയിലെ മേഖലകളെ ചേർത്ത് ടൂറിസം സർക്യൂട്ട് നടപ്പാക്കും
4. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിവരുന്ന വികസന പദ്ധതികൾ പ്രാധാന്യത്തോടെ തുടരും.എല്ലാ സ്‌കൂളുകളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തും.
5. കാർഷിക പ്രാധാന്യമുള്ള നെയ്യാറ്റിൻകര മണ്ഡലത്തിൽ യന്ത്രവത്കരണം അടക്കമുള്ളവ നടപ്പാക്കി കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതി

അരുവിക്കര

കുടിവെള്ള ക്ഷാമം പരിഹരിക്കൽ പ്രധാന ലക്‌ഷ്യം:ജി.സ്റ്റീഫൻ

1. അരുവിക്കര മണ്ഡലത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കും
2. മണ്ഡലത്തിലെ റോഡുകൾ മികച്ച നിലവാരത്തിൽ പുനരുദ്ധരിക്കും
3. ആദിവാസി മേഖലയിൽ വിദ്യാഭ്യാസ സൗകര്യത്തിലടക്കം വികസനം കൊണ്ടുവരും
4. സ്ത്രീകളുടെ ശാക്തീകരണത്തിനും തൊഴിൽ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും
5. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കാൻ പദ്ധതി തയ്യാറാക്കും

പാറശാല

എല്ലാ വീട്ടിലും ശുദ്ധജലം പൈപ്പ് വഴി: സി.കെ.ഹരീന്ദ്രൻ

1. എല്ലാ വീട്ടിലും ശുദ്ധജലം പൈപ്പ് വഴി എത്തിച്ച് സമ്പൂർണ കുടിവെള്ള ലഭ്യതാ മണ്ഡലമാക്കി പാറശാലയെ മാറ്റും.
2. കള്ളിക്കാട് ജംഗ്‌ഷനിൽ സിവിൽ കോംപ്ലക്സ് നിർമ്മിക്കും
3.ആരോഗ്യ രംഗത്തെ വികസനത്തിനായി എല്ലാ പി.എച്ച്.സി അടക്കമുള്ള ആശുപത്രികളിലും വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ആംബുലൻസ് എം.എൽ.എ ഫണ്ടിൽ നിന്ന് നൽകും
4. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി വനിതാ പോളിടെക്‌നിക് ആരംഭിക്കും. കൂടാതെ ഇന്റർനാഷണൽ ഐ.ടി.ഐ തുടങ്ങും
5. പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ പദ്ധതി തയ്യാറാക്കും.മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.