തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 3,300 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 4,151 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 4,525 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇനി 20,695 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ ഇന്നലെ രാവിലെ മുതൽ ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണം പിൻവലിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7.30 വരെ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ താഴെയായി തുടരുകയാണ്. 23.2 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 5,676 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 89,710 ആയി. 7,370 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
കൊവിഡ് ഇന്നലെ
രോഗികൾ - 3,300
സമ്പർക്ക രോഗികൾ - 3,110
രോഗമുക്തി - 4,525
ആകെ രോഗികൾ - 20,695
നിരീക്ഷണത്തിലുള്ളവർ - 89,710
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |