തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 3,131 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,112 പേർ രോഗമുക്തരായി. 17, 990 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,978 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ 06 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.2 ശതമാനമാണ്.ജില്ലയിൽ പുതുതായി 4,160 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 84,479 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,815 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |