തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 2,829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,198 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 2,705 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്. ഇനി 17,579 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 4,115 പേരെക്കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 82,790 ആയി. 6,464 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
രണ്ട് ഡി.സി.സികൾ കൂടി
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി വർക്കല താലൂക്കിൽ ഒരു ഡി.സി.സി കൂടി ഏറ്റെടുത്തു. ഇവിടെ 50 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കിൽ സി.എഫ്.എൽ.ടി.സിയായി ഏറ്റെടുത്തിരുന്ന കല്ലിയൂർ അയ്യങ്കാളി സ്പോർട്സ് സ്കൂളിനെ ഡി.സി.സിയാക്കി മാറ്റിയതായും ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |