തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,924 പേർ രോഗമുക്തരായി. 14, 587 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 6 പേർ ആരോഗ്യ പ്രവർത്തകരാണ്. 17.3 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ജില്ലയിൽ പുതുതായി 3,387 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 76, 375 ആയി.ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,605 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |