തിരുവനന്തപുരം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. സർക്കാരിന് പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ വരുമാനം നൽകുന്ന ലോട്ടറി മേഖലയെ സംരക്ഷിക്കണമെന്നും കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് അനുവദിച്ച 1,000 രൂപ അടിയന്തരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് അയിര എസ്. സലിംരാജ് അദ്ധ്യക്ഷനായി. നേതാക്കളായ കൈരളി റാഫി, അമ്പലത്തറ മുരളീധരൻനായർ, ആനത്താനം രാധാകൃഷ്ണൻ, എം.എസ്. യൂസഫ്, പ്രീത കുമാർ, യു. പ്രകാശ്, വിജയൻ, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |