തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,451 പേർ രോഗമുക്തരായി. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,084 പേർ ചികിത്സയിലുണ്ട്. 1,426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 3,398 പേരെ നിരീക്ഷണത്തിലാക്കിയപ്പോൾ 3,269 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |