തിരുവനന്തപുരം: അനധികൃതമായി സാനിറ്റൈസർ ഉത്പന്നങ്ങൾ വില്പന നടത്തിയ തൈക്കാട് പ്രവർത്തിക്കുന്ന 'വൈറ്റ്നസ്' എന്ന സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമ നടപടികൾ സ്വീകരിച്ചു. ഡ്രഗ്സ് റൂൾസിലെ ലേബലിംഗ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി തീയതി, നിർമ്മാണ ലൈസൻസ് നമ്പർ, നിർമ്മാതാവിന്റെ മേൽവിലാസം എന്നിവ രേഖപ്പെടുത്താത്തതിനാലാണ് നടപടി. ഇതിന്റെ ഭാഗമായി അരലക്ഷത്തോളം രൂപയുടെ സാനിറ്റൈസർ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ട് ലക്ഷത്തോളം വില വരുന്ന എൻ 95 മാസ്കുകൾ, ത്രി ലെയർ മാസ്കുകൾ എന്നിവയുടെ വിതരണവും തടഞ്ഞു.
അസി. ഡ്രഗ്സ് കൺട്രോളർ (ഇന്റലിജൻസ് ബ്രാഞ്ച്) സന്തോഷ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചീഫ് ഇൻസ്പെക്ടർ സജു ആർ, ഉദ്യോഗസ്ഥരായ വിനോദ് വി, ചിത്ര ആർ.ദേവി, ഗീത, പ്രവീൺ.എം എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |