തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,255 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,128 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴുപേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ 1,341 പേർ രോഗമുക്തരായിട്ടുണ്ട്. 10.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇനി രോഗം സ്ഥിരീകരിച്ച് 10,121 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 2,299 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2,971 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |