തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1470 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,378 പേർ രോഗമുക്തരായി. 9.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,184 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1359 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,563 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |