തിരുവനന്തപുരം: കെ.പി.സി.സി വിചാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് ഡി.സി.സി ഒാഫീസ് അങ്കണത്തിൽ വച്ച് അന്തരിച്ച സംഗീതജ്ഞ പാറശാല പൊന്നമ്മാളിനെയും കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിനെയും അനുസ്മരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലോട് രവി, പന്തളം സുധാകരൻ, കെ. മോഹൻ കുമാർ, ചെമ്പഴന്തി അനിൽ, അഡ്വ. കെ. വിനോദ് സെൻ തുടങ്ങിയവർ പങ്കെടുക്കും. സ്വാതി തിരുനാൾ സംഗീത കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. ആർ. ഹരികൃഷ്ണൻ, ചലച്ചിത്ര സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |