SignIn
Kerala Kaumudi Online
Saturday, 11 May 2024 7.51 AM IST

ടി.എ. മജീദ് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

dddd

തിരുവനന്തപുരം: ഈ വർഷത്തെ ടി.എ. മജീദ് പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കാണ് അവാർഡ്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ടി. എ മജീദിന്റെ അനുസ്‌മരണ ദിനമായ 5ന് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്ന് വൈകിട്ട് 5.30ന് ജോയിന്റ് കൗൺസിൽ ഹാളിൽ മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം സമർപ്പിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ അനുസ്‌മരണ പ്രഭാഷണം നടത്തും. സി.പി.ഐ നേതാവും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.എ. മജീദിന്റെ സ്മരണാർത്ഥം ടി.എ. മജീദ് ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകുന്നത്. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, വള്ളിക്കാവ് മോഹൻദാസ്, ട്രസ്റ്റ് ചെയർമാൻ കൂടിയായ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർ‌ഡ് നിശ്ചയിച്ചത്. വാർത്താ സമ്മേളനത്തിൽ സ്മാരക സമിതി കൺവീനർ മണിലാൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.