കുട്ടനാട്: രാജ്യാന്തര തലത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി യൂറോപ്യൻ യൂണിയൻ നൽകിവരുന്ന 'എറാസ്മസ് മുണ്ട' സ്കോളർഷിപ്പിന് അർഹയായകേരളാ ഫീഷറീസ് സർവ്വകലാശാല (കുഫോസ്) വിദ്യാർത്ഥിനി രാമങ്കരി പഞ്ചായത്ത്വേഴപ്ര കന്മതുകളത്തിൽ സണ്ണി റാണി ദമ്പതികളുടെ മകൾ സ്നേഹയെ രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ആദരിച്ചു. ഇന്നലെ രാവിലെ 10 30ന് ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രകുമാറാണ് പ്രത്യേക ഉപഹാരം നൽകി ആദരിച്ചത്. ബാങ്ക് പ്രസിഡന്റ് ജോബിതോമസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ്, ബോർഡ് അംഗങ്ങളായ എൻ നീലകണ്ഠപിള്ള പി ജി അശോക് കുമാർ എൻ ഐതോമസ്, സി പിജോർജ്ജ്കുട്ടി ബാങ്ക് സെക്രട്ടറി എൻ വി വിനേഷ്കുമാർതുടങ്ങിയവർ ആശംസകൾനേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |