തിരുവനന്തപുരം: പാറശാല മുതൽ ഹരിപ്പാട് വരെയുള്ള 140 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ 365 ദിവസം ഉച്ചഭക്ഷണം നൽകുന്ന അന്നം സുകൃതം പ്രോജക്ടിന് തുടക്കമായി. റീജിയണൽ കാൻസർ സെന്ററിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഓരോ ദിവസവും ഡിസ്ട്രിക്ടിലെ ക്ലബുകളിലെ അംഗങ്ങളാണ് ഉച്ചഭക്ഷണം സ്പോൺസർ ചെയ്യുന്നത്. ഡിസ്ട്രിക്ട് തല ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ നിർവഹിച്ചു. വൈസ് ഗവർണർമാരായ ഡോ.എ. കണ്ണൻ, ബി. അജയകുമാർ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അജയ്ചന്ദ്ര, അനിതാ അജയ്, സത്യശീലൻ, എൻ.വി.ആർ. പിള്ളൈ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |