തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1150 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.541 പേർ രോഗമുക്തരായി. 7.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,014 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,055 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.പുതുതായി 2,261 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1,780 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34,122 ആയി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |