തിരുവനന്തപുരം: ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ബ്യൂട്ടീഷ്യൻസ് കൺസേൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തെരുവിൽ ബ്യൂട്ടി പാർലർ ഒരുക്കി പ്രതിഷേധിച്ചു.സെക്രട്ടറിയേറ്റിനു മുന്നിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് സമരം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റൂഷ.പി.കുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി നിജാം ബെഷി,അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഷിഹാൻ ബെഷി,സംസ്ഥാന ജനറൽ സെക്രട്ടറി ശാലിനി ദിനേശ്,സംസ്ഥാന ട്രഷറർ സി.ജിസി,സംസ്ഥാന ഭാരവാഹികളായ കെ.കെ.പങ്കജം,എസ്.സിതാര,രേവതി സുഭാഷ്,രജിതാ ഉണ്ണികൃഷ്ണൻ,മിനി അനിൽകുമാർ,എൽ.മഞ്ജു തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |