ബാലരാമപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല സംഘടിപ്പിച്ച വായന മാസാചരണം സമാപിച്ചു.സമാപന സമ്മേളനം പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി എം.മഹേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ.സി.എ.നന്ദകുമാർ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ഗോപകുമാർ ,ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം ,ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി കെ.എസ് പ്രദീപ് ,വായന മിഷൻ കോ-ഓർഡിനേറ്റർ ജെ .ബിജുമോൻ ,അക്ഷര സേന കൺവീനർ പള്ളിച്ചൽ സുനിൽ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ പ്രതിഭകളായ ഷീജ ബീഗം,അരണ്യ എം. ,പ്രവീണ.ബി,തലയൽ മനോഹരൻ നായർ,ശിവ കൈലാസ്,പള്ളിച്ചൽ രാജമോഹൻ എന്നിവരെ ആദരിച്ചു. ജില്ലാതലത്തിൽ സംഘടിപ്പിച്ച വായനദിനസാഹിത്യ മത്സര വിജയികൾക്ക് വിളപ്പിൽ രാധാകൃഷ്ണൻ സമ്മാനം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |