ബാലരാമപുരം:ബാലരാമപുരത്ത് സിക്ക വൈറസ് രണ്ട് പേർക്ക് ബാധിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിദഗ്ദ്ധ സംഘം ബാലരാമപുരത്തെത്തി.രോഗബാധ സ്ഥിരീകരിച്ച മണലി വാർഡിലും അഗസ്ത്യാർ തെരുവിലും ആരോഗ്യവകുപ്പിലെ ജില്ലാ മലേറിയ ഓഫീസർ ഷെർളി വാസുദേവൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് ചീരാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിക്കാൻ അഡ്വ.എം.വിൻസെന്റ് എം.എൽ.എയും സ്ഥലത്തെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.ബാലരാമപുരം മെഡിക്കൽ ഓഫീസർ ആർ.എം.ബിജു,ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, വൈസ് പ്രസിഡന്റ് ഷാമിലാബീവി എന്നിവരും ഒപ്പമുണ്ടായിരുന്നു.ബാലരാമപുരത്ത് അണുവിമുക്ത മാക്കലും ഫോഗിംഗും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |