തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതലായി ലഭിച്ചത് ജനനന്മയ്ക്കായിരുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച തമ്പാനൂർ പൊലീസ് സ്റ്റേഷന് പ്രേം നസീർ സുഹൃത് സമിതിയുടെ ഉപഹാരം സമർപ്പിക്കുകയായിരുന്നു അവർ. സി.ഐ സനോജ് ഉപഹാരം ഏറ്റുവാങ്ങി. സറ്റേഷനിലെ ലൈബ്രറിയിലേക്കുള്ള പുസ്തകം ഫോർട്ട് എ.സി.പി ഷാജിയിൽ നിന്ന് എസ്.ഐ വിമൽ രംഗനാഥ് സ്വീകരിച്ചു. സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സബീർ തിരുമല, സുനിത, കൊല്ലം തുളസി, വഞ്ചിയൂർ പ്രവീൺ കുമാർ, കലാപ്രേമി ബഷീർ, പി. സതീദേവി, മനോജ് വൈ.എം.ആർ, സുകു പാൽ കുളങ്ങര, തെക്കൻസ്റ്റാർ ബാദുഷ, മുഹമ്മദ് മാഹീൻ, വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |