SignIn
Kerala Kaumudi Online
Friday, 03 May 2024 6.52 PM IST

സുവർണ ജൂബിലി ആഘോഷം

ddd

തിരുവനന്തപുരം: ബംഗ്ലാദേശ് വിമോചനത്തിന് ഡിസംബർ 16ന് 50 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി ബംഗ്ലാദേശ് യുദ്ധതന്ത്രങ്ങളും വിജയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡ്രോയിംഗ്, ക്വിസ്, ഉപന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കാനും യുദ്ധത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന സൈനികരെ ആദരിക്കാനും ജൂബിലി ആഘോഷങ്ങൾക്കായി ജില്ലാതലത്തിൽ രൂപീകരിച്ച കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബർ 16ന് ജില്ലയിലെ വിവിധ യുദ്ധസ്മാരകങ്ങളിൽ അനുസ്മരണപരിപാടികൾ നടത്തുകയും ചെയ്യും. ഇതിനായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ (ചെയർമാൻ), ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ്‌സെൻ (വൈസ്‌ചെയർമാന്മാർ), ആന്റണി പുല്ലുവിള, എക്‌സ് സർവീസ്‌മെൻ കോൺഗ്രസ് ജില്ലാ കൺവീനർ ബി. ബാലചന്ദ്രൻ നായർ, രാജൻ കുരുക്കൾ, കോട്ടാത്തല മോഹനൻ, എ.കെ. സാദിക്ക്, വി.ആർ. പ്രതാപൻ ( ഐ.എൻ.ടി.യു.സി), സുധീർഷാ പാലോട് (യൂത്ത് കോൺഗ്രസ്), സെയ്ദാലി കായ്പ്പാടി (കെ.എസ്.യു), ആർ ലക്ഷ്മി (മഹിളാകോൺഗ്രസ്), വഞ്ചിയൂർ രാധാകൃഷ്ണൻ (ഗാന്ധിദർശൻ സമിതി) എന്നിവരാണ് അംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.