SignIn
Kerala Kaumudi Online
Saturday, 27 April 2024 8.02 AM IST

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

a

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ചാരിറ്റബിൾ ട്രസ്റ്റ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതായി ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. പുതുതലമുറയെ എൻജിനിയറിംഗ് പഠനത്തിനും തൊഴിൽ സാദ്ധ്യതയുള്ള ഇതര വിഷയങ്ങൾ പഠിക്കുന്നതിനുമായാണ് സ്കോളർഷിപ്പുകൾ. മൂന്നുകോടി രൂപയുടെ സ്കോളർഷിപ്പുകളിലൂടെ 250 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

രാജധാനി ഗ്രൂപ്പിലെ തിരുവനന്തപുരത്തെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, രാജധാനി പോളിടെക്‌നിക്ക്, രാജധാനി ബിസിനസ് സ്കൂൾ, പാലക്കാട്ടെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്നിവിടങ്ങളിലെ എൻജിനീയറിംഗ് കോഴ്സുകളായ സൈബർ സെക്യൂരിറ്റി, റോബോട്ടിക് ഓട്ടോമേഷൻ, എയ്റോനോട്ടിക്കൽ തുടങ്ങിയ 20ഓളം കോഴ്സുകളും പോളിടെക്നിക് കോഴ്സുകളും ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളും എം.ബി.എ കോഴ്സും ഇതിൽ ഉൾപ്പെടും.

പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. താത്പര്യമുള്ളവർ 2021 ആഗസ്റ്റ് 10നു മുമ്പ് കോളേജുകളിൽ നേരിട്ടോ, ഓൺലൈൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 7025577773, email: principal@riet.edu.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.