തിരുവനന്തപുരം: പ്രഭാത് ബുക്സ് പുറത്തിറക്കിയ ഷൈലാ നെൽസന്റെ ആദ്യ കവിതാസമാഹാരമായ "ആദ്യരാഗങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് സി.പി.ഐ നേതാവും പ്രഭാത് ബുക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ ആർ. മുരുകൻ ഏറ്റുവാങ്ങി. ഡോ. വള്ളക്കാവ് മോഹൻദാസ് പുസ്തകാവതരണം നടത്തി. എസ്. ഹനീഫ റാവുത്തർ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ പാളയം രാജൻ, മാധവ് കെ. വാസുദേവ്, ജഗദീഷ് കോവളം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |