തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 969 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1266 പേർ രോഗമുക്തരായി. 7.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10645 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 879 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2075 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3083 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31820 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |