തിരുവനന്തപുരം: അനെർട്ട് ജി.എസ്.ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിക്കും. രാവിലെ 8.30ന് കവടിയാർ ജംഗ്ഷനിലാണ് ചടങ്ങ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും വി.കെ. പ്രശാന്ത് എം.എൽ.എയും പങ്കെടുക്കും. ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ ഡോ. എസ്. കാർത്തകേയൻ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ്, ടെക്നിക്കൽ മാനേജർ ജെ, മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |