SignIn
Kerala Kaumudi Online
Saturday, 27 April 2024 10.04 AM IST

പ്രീ സ്കൂൾ ക്ലാസുകളിൽ  ഇനി കളിപ്പാട്ടങ്ങൾ കഥപറയും

magn

നെയ്യാറ്റിൻകര: പ്രീ സ്കൂൾ ക്ലാസ് മുറികളിൽ ഇനി കഥ പറയാൻ കളിപ്പാട്ടങ്ങളും മാഗ്നറ്റിക് തീം ബോർഡുകളും ഉപയോഗിക്കും. നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ നടന്ന സർഗാത്മക പരിശീലനക്കളരിയിലാണ് കളിപ്പാട്ടങ്ങളും മാഗ്നറ്റിക് തീം ബോർഡുകളും തയാറാക്കിയത്. കളിയാണ് രീതി, സ്നേഹമാണ് ഭാഷ എന്നതാണ് പ്രീസ്കൂൾ വിദ്യാഭ്യാസം മുന്നോട്ടു വെയ്ക്കുന്നത്. ഇതിനായി സ്കൂൾ തുറക്കുന്നതിന് മുമ്പ് ക്ലാസ് മുറികൾ മനോഹരമാക്കി വിദ്യാലയത്തിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതിന് വേണ്ടി നിർമിച്ച കളിപ്പാട്ടങ്ങൾ വിദ്യാലയങ്ങൾക്ക് കൈമാറി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിലെ പത്തിലേറെ അദ്ധ്യാപകർ ചേർന്നാണ് കളിപ്പാട്ടങ്ങൾ നിർമിച്ചത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ നിർവഹിച്ചു. കൊവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതിന്റെ ഭാഗമായി ശിശു സൗഹൃദ പ്രീസ്കൂൾ ക്ലാസ് മുറികളൊരുക്കുന്നതിനാണ് കളിപ്പാട്ടങ്ങൾ നിർമിച്ച് നൽകിയത്. സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന താലോലം പദ്ധതിയുടെ ഭാഗമായി ഉപജില്ലയിലെ 16 വിദ്യാലയങ്ങളിലാണ് ഈ അധ്യയന വർഷം ശിശുസൗഹൃദ ക്ലാസ് മുറി സജ്ജമാക്കുന്നത്. ഇതിലൂടെ പ്രീസ്കൂൾ കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, ചാലക, സാമൂഹിക,സർഗാത്മക വികാസം ഉറപ്പാക്കുക, പഠനനേട്ടങ്ങളുടെ ശരിയായ വിനിമയം സാധ്യമാക്കുക എന്നിവയാണ് താലോലം പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശികവിദഗദ്ധർ, പൂർവവിദ്യാർത്ഥികൾ,

കലാകാരന്മാർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെ നെയ്യാറ്റിൻകര

ടൗൺ എൽ.പി.എസിൽ നടന്ന ശില്പശാലയിൽ നിരവധി അദ്ധ്യാപകർ പങ്കെടുത്തു. ബി.ആർ.സി പരിശീലകരായ എ.എസ്.മൻസൂർ, എ.എസ്.ബെൻ റെജി, ആർ.വിദ്യാവിനോദ്, ലോബോ ആർ.ശാന്തി, കെ.ജി മിനി എന്നിവരുടെ നേതൃത്യത്തിലാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമിച്ചത്. വിതരണോദ്ഘാടനത്തിൽ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, ബി.പി.സി എം.അയ്യപ്പൻ, വെങ്ങാനൂർ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ധന്യ എന്നിവർ പങ്കെടുത്തു. ശില്പശാലയുടെ ഭാഗമായി വിവിധയിനം കളിപ്പാട്ടങ്ങൾ, പാവകൾ, മുഖം മൂടികൾ, ഗണിതപഠനോപകരണങ്ങൾ, ശേഷി വിനിമയം ലക്ഷ്യമാക്കിയുള്ള അലങ്കാര വസ്തുക്കൾ, മണൽത്തടങ്ങൾ, കടലാസ് രൂപങ്ങൾ, നൂൽപ്പാവകൾ, വിരൽപ്പാവകൾ, മാഗ്നറ്റിക് തീം ബോർഡുകൾ എന്നിവയാണ് നിർമിച്ചത്.

സമഗ്രശിക്ഷ

പ്രീ സ്കൂൾ മുതൽ സീനിയർ സെക്കൻഡറി തലം വരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സ്കൂൾ നെ വിഭാവനം ചെയ്യത്തക്കവിധത്തിൽ സ്കൂൾ വിദ്യാഭ്യാസത്തെകുറിച്ചുള്ള ഒരു സംയോജിത പദ്ധതിയാണ് സമഗ്രശിക്ഷ. ഇത്തരമൊരു ഭരണ സംവിധാനം സൃഷ്ടിക്കുന്നതിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നി അതിനുവേണ്ടി തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.

പദ്ധതിയുടെ പൊതു ലക്ഷ്യങ്ങള്‍.

പ്രവേശനം വര്‍ദ്ധിപ്പിക്കുക

പിന്നോക്കം നില്‍ക്കുന്ന ഗ്രൂപ്പുകളേയും ദുര്‍ബല വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുക

തുല്യത പ്രോത്സാഹിപ്പിക്കുക

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക,

 സാമൂഹികവും ലിംഗപരവുമായ വിടവുകള്‍ നികത്തുക,

 എല്ലാ തലങ്ങളിലും തുല്യത ഉറപ്പാക്കുക

 തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.