തിരുവനന്തപുരം:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 34 മുനിസിപ്പാലിറ്റികളിൽ നാലും കോർപ്പറേഷനിൽ 10 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിയമിച്ചിട്ടുള്ളത്.ഇതിനുപുറമേ തിരക്കു കൂടാൻ സാദ്ധ്യതയുള്ള നഗര മേഖലകളിൽ 17 സെക്ടറിൽ മജിസ്ട്രേറ്റുമാരെക്കൂടി നിയമിച്ചു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. ഓരോ വാർഡിലെയും കൗൺസിലർമാർ,പൊതു സംഘടനകൾ,റാപ്പിഡ് റെസ്പോൺസ് ടീം തുടങ്ങിയവരുടെ സേവനം സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |