കോവളം: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷം ഇന്ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൈത്തറി നെയ്ത്തുകാരെ ആദരിക്കാനും കൈത്തറി വ്യവസായത്തിന് പ്രചോദനം നൽകാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഔദ്യോഗിക പ്രമുഖരുടെയും കൈത്തറി നെയ്ത്തുകാരുടെയും ഒത്തുചേരലിനായി കോവളം കൈത്തറി ഗ്രാമത്തെ ഓൺലൈനിൽ വെർച്വൽ പ്ലാറ്റ്ഫോം വഴി ബന്ധിപ്പിക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് പങ്കെടുക്കുന്ന നെയ്ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |