തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആശുപത്രികളിൽ ആദ്യമായി ന്യൂ ബിൽഡിംഗ് വിഭാഗത്തിൽ ഗ്രീൻ പ്ലാറ്റിനം സർട്ടിഫിക്കേഷൻ സ്വന്തമാക്കി തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഈസ്റ്റ്. ഹരിത കെട്ടിട നിർമ്മാണ പദ്ധതികൾക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലാണ് (ഐ.ജി.ബി.സി) ഈ അംഗീകാരം നൽകുന്നത്. സുസ്ഥിരത ഉറപ്പുവരുത്തി പരിസ്ഥിതി സൗഹൃദമായി കിംസ് ഹെൽത്ത് ക്യാംപസിനോട് ചേർന്ന് രൂപകല്പന ചെയ്ത കിംസ് ഹെൽത്ത് ഈസ്റ്റിന് ഗ്രീൻ പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഊർജ്ജ സംരക്ഷണത്തിന് ഊന്നൽ നൽകി നിർമ്മിച്ച 270 കിടക്കകളുള്ള കിംസ് ഹെൽത്ത് ഈസ്റ്റ് രണ്ടുവർഷം കൊണ്ടാണ് 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |