തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സ്വാതന്ത്ര്യദിനം വഴുതക്കാട് മുഖ്യകാര്യാലയത്തിൽ ആഘോഷിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിംഗ് ഡയറക്ടർ എൻ. മായ മുഖ്യപ്രഭാഷണം നടത്തി.സിനിമാ സീരിയൽ നടി മാളവിക വേൽസ് മുഖ്യാതിഥിയായിരുന്നു.കെ.എസ്.എഫ്.ഡി.സിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോ ഉൾപ്പടെ മറ്റ് എല്ലാ യൂണിറ്റുകളിലും സിനിമാ രംഗത്തെ പ്രമുഖരെ മുഖ്യാതിഥികളാക്കി പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |