തിരുവനന്തപുരം: 'ഞങ്ങൾ ആറ്റിങ്ങൽക്കാര' എന്ന ഫേസ്ബുക്ക് കൂട്ടായ്മ സ്കൂൾ ഒഫ് ഡ്രാമയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ എം.എസ്.സതീഷിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ശ്രവ്യ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 25,000 രൂപയും ഫലകവും തൃശൂർ സ്വരൂമ ഖലീജ് ഗ്രൂപ്പിന്റെ സ്നേഹ സാഗരം എന്ന നാടകത്തിന് ലഭിച്ചു.മികച്ച രണ്ടാമത്തെ നാടകമായി അഗ്നിവൃക്ഷ ഉദിനൂറിന്റെ 'ഹൃദയത്തിലേക്കൊരു നാടകം' എന്ന ചിത്രം തിരഞ്ഞെടുത്തു.മികച്ച നടൻ: ഡോ.ആരിഫ്, മികച്ച രണ്ടാമത്തെ നടൻ: ബാലഗോപാലൻ, മികച്ച നടി: ഉഷ ചന്ദ്രബാബു, രണ്ടാമത്തെ നടി: വിനോദിനി, മികച്ച നാടകകൃത്ത്: ആദിത്യൻ കാതിക്കോട്, മികച്ച സംവിധായകൻ: കെ.പി.എ.സി സജീവൻ മാടവന, ശബ്ദ മിശ്രണത്തിനുളള പ്രത്യേക ജൂറി പുരസ്കാരം: എം.ജി. ഉണ്ണികൃഷ്ണൻ, വക്കം ജയലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |