ചിറയിൻകീഴ്: അബുദാബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവർ പദവി ഇനി പെരുങ്ങുഴി സ്വദേശിനിക്ക്. പെരുങ്ങുഴി ഏറത്ത് വീട്ടിൽ സുദർശനന്റെയും അമ്മിണിയുടെയും മകൾ സുജാ റാണി (40) ആണ് അബുദാബി ഹെവി ലൈസൻസ് നേടി ഈ നേട്ടം കരസ്ഥമാക്കിയത്. അബുദാബിയിലെ സ്വകാര്യ സ്കൂളിലെ സ്കൂൾ ബസ് സൂപ്പർവൈസറാണ് സുജാ റാണി. ഭർത്താവ് സന്തോഷ് അബുദാബി ബ്രിട്ടീഷ് ക്ലബ് ജീവനക്കാരനാണ്. ഗൗരി നന്ദയും ഗൗരീ കൃഷ്ണയും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |