തിരുവനന്തപുരം:ആശങ്ക പടർത്തി കൊവിഡ് വ്യാപനം ഇന്നലെയും രൂക്ഷമായി.ജില്ലയിൽ ഇന്നലെ 2360 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം12853 ആയി ഉയർന്നു.അതേസമയം ഇന്നലെ 1571 പേർ രോഗമുക്തരായി. 14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2289 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 3072 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1927 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29443 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |