നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ കണ്ടക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പെണ്ണോണം പൊന്നോണം' ഓണാഘോഷം എ.ടി.ഒ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഡിപ്പോയിലെ ശുചീകരണ വിഭാഗം വനിതാ ജീവനക്കാർക്ക് ഓണക്കോടി നൽകി.കണ്ടക്ടർ കെ.പി.ദീപയുടെ അദ്ധ്യക്ഷതയിൽ എൻ.ബാരിഷ ബീവി,ആർ.പി.രശ്മി ചന്ദ്രൻ,വി.അശ്വതി,എസ്.ശ്യാമള,എസ്.ബീന,സന്ധ്യ രമേഷ്,പി.വി.ഇന്ദു എന്നിവർ പങ്കെടുത്തു. ഓണസദ്യ,കലാവിരുന്ന് എന്നിവയ്ക്ക് സി.പ്രിയ,സുപ്രിയ സുന്ദർ,ബി.എസ്.സ്മിത,കുമാരി സുമ, വി.സജിതകുമാരി,നിഗിത,നിഷ മോൾ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |