തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 2,579 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1683 പേർ രോഗമുക്തരായി.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15,348 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,439 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ ഒമ്പത് പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2,510 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.446 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33,423 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |