തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ഡെയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ, ഫോഡർ ഫാമിൽ ആരംഭിക്കുന്ന കിടാരി പാർക്ക് എന്നീ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ക്ഷീരവികസന വകുപ്പിന്റെ പട്ടം ആസ്ഥാന മന്ദിരത്തിൽ ആരംഭിക്കുന്ന ഡെയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ വലിയതുറയിലെ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന കിടാരി പാർക്കിന്റെ ശിലാസ്ഥാപനം വൈകിട്ട് 4ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |