തിരുവനന്തപുരം: മികച്ച സൈനിക പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയ ബി.എസ്.എഫ് ഉദ്യോഗസ്ഥനും ഒഡിഷ ഹെഡ് ക്വാർട്ടേഴ്സ് എ.എൻ.ഓ സ്പെഷ്യൽ ഓപ്സ് ഐ.ജിയുമായ സതീഷ്ചന്ദ്ര ബുദകോടി കേരളത്തിലെ ബി.എസ്.എഫ് സ്ഥാപനങ്ങൾ സന്ദർശിച്ചു. ഇക്കഴിഞ്ഞ 11 മുതൽ 14 വരെ തൃശൂർ, തിരുവനന്തപുരം ബി.എസ്.എഫ് കാമ്പസുകൾ സന്ദർശിച്ച അദ്ദേഹം എസ്.എച്ച്.ക്യു ബി.എസ്.എഫ് കാമ്പസിൽ നടന്ന സൈനിക സമ്മേളനത്തിലും പങ്കെടുത്തു. ബി.എസ്.എഫ് രക്തസാക്ഷികളുടെ കുടുംബങ്ങളെയും വിരമിച്ച ജവാന്മാരെയും അഭിസംബോധന ചെയ്തു. സന്ദർശനവേളയിൽ സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |