തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിട്ടിരുന്ന മ്യൂസിയം ആറുമാസങ്ങൾക്ക് ശേഷം ഇന്നലെ മുതൽ സന്ദർശകർക്കായി തുറന്നു. പ്രഭാത സവാരിക്കാരുടെ വരവോടെയാണ് മ്യൂസിയം വളപ്പ് ഉണർന്നത്. പിന്നാലെ കുടുംബവുമായി നിരവധിപ്പേരെത്തി. മൃഗശാല കൂടി തുറക്കുന്നതോടെ കൂടുതൽ പേരെത്തുമെന്നും അധികൃതർ വ്യക്തമാക്കി.
നേപ്പിയർ മ്യൂസിയത്തിലും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയത്തിലും ഒരേസമയം 25 പേരെയും ആർട്ട് ഗാലറിയിൽ 20 ആളുകളെയുമാണ് പ്രവേശിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കർശന പരിശോധനയും നടത്തി. നേപ്പിയർ മ്യൂസിയത്തിൽ 245ഉം, നാച്യൂറൽ ഹിസ്റ്ററി മ്യൂസിയത്തിൽ 170ഉം സന്ദർശകരുമാണ് ഇന്നലെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |