SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 PM IST

കിളിമാനൂർ ഉപജില്ലയിൽ വീടൊരു വിദ്യാലയം പദ്ധതിക്ക് തുടക്കമായി

veedu

കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണ ഉറപ്പാക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

പദ്ധതിയുടെ കിളിമാനൂർ ഉപജില്ലാ ഉദ്ഘാടനം പോങ്ങനാട് ഗവ. ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിയായ മുഹമ്മദ് ഫർഹാന്റെ വീട്ടിൽ വച്ച് പരിസ്ഥിതി പഠനത്തിലെ പ്രവർത്തനം നൽകി ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അദ്ധ്യക്ഷനായി. കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കൊട്ടറ മോഹൻകുമാർ, ജയകാന്ത്, വി.ആർ. സാബു, ബീന, എസ്.എസ്. സജി, ടി. വിനോദ്, ബേബി ഷീല എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ ജി. അനിൽകുമാർ സ്വാഗതവും ക്ലസ്റ്റർ കോ - ഓർഡിനേറ്റർ ജി. ജയശങ്കർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.