കുളത്തൂർ: ശ്രീനാരായണ ഗുരു രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 94 -ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം 21 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകളോടെയും സമൂഹ പ്രാർത്ഥനകളോടെയും നടക്കും. 21 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8.30 മുതൽ ഉപവാസയജ്ഞം ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് കഞ്ഞിസദ്യയും വൈകിട്ട് 3.30ന് സമാധി പൂജയും നടക്കുമെന്ന് കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസനും സെക്രട്ടറി എസ്. സതീഷ് ബാബുവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |