തിരുവനന്തപുരം.ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിക്കും.21ന് രാവിലെ ഏഴിന് ഗുരുപൂജ,8ന് ഗുരുദേവ കീർത്തന പാരായണം,10ന് തലനാട് ചന്ദ്രശേഖരൻ നായരുടെ പ്രഭാഷണം,ഉചയ്ക്ക് 12ന് ഗുരു പൂജ,12.30 ന് കഞ്ഞിവിതരണം,വൈകിട്ട് 6.45ന് ഗുരുപൂജയും ദീപാരാധനയും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ,സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാം,സെക്രട്ടറി ബീ.സാംബശിവൻ, ട്രഷറർ എസ്.സനൽ കുമാർ,ജോയിന്റ് സെക്രട്ടറിമാരായ ടി. ശശിധരൻ,ടി.അശോക് കുമാർ,ആർട്ടിസ്റ്റ് സുനിൽ കുമാർ,എസ്.ഉത്തമൻ,പി.ശശിബാലൻ,കെ.ജയകുമാർ, എം.വിജയകുമാർ,ചേന്തി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.സുരേന്ദ്രൻ നായർ,ഭുവനചന്ദ്രൻ നായർ,ലാൽജു,പ്രദീപ് രാമകൃഷ്ണൻ,കല്ലംപള്ളി മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |