തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം.വിജയദശമി ദിനത്തിൽ പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങുണ്ടായിരിക്കും. മേൽശാന്തി ബ്രഹ്മശ്രീ പി.ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്രത്തിലെ ചട്ടമ്പിസ്വാമി സ്മാരക മന്ദിരത്തിൽ പ്രൊഫ.കവടിയാർ രാമചന്ദ്രൻ,പ്രൊഫ.ശാന്തകുമാരി എന്നിവർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും. നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി പ്രഗല്ഭരായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികൾ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |