തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം 15 വരെ വിവിധ പരിപാടികളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. 13ന് പൂജവയ്പും 14ന് ആയുധപൂജയും 15ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ്, സ്വാമി സുകൃതാനന്ദ, ക്ഷേത്ര മേൽശാന്തി ശിവനാരായണൻ പോറ്റി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.
വിദ്യാരംഭം കുറിക്കുന്നവർക്ക് ക്ഷേത്ര ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ നൽകും. സരസ്വതീ ദേവിയുടെ മുന്നിൽ പൂജിച്ച സാരസ്വതഘൃതം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ക്ഷേത്ര ഓഫീസിൽ നിന്ന് ലഭിക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 7 മുതലും വൈകിട്ട് 5 മുതലും ക്ഷേത്ര നവരാത്രിമണ്ഡപത്തിൽ നൃത്തനൃത്യ സംഗീത കലാപരിപാടികൾ നടക്കും. ക്ഷേത്രകലകൾ നേർച്ചയായി നടത്താൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും നൽകും. ഫോൺ : 0471 - 2741222, 9656977773.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |