തിരുവനന്തപുരം: മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. പ്രിൻസിപ്പൽ ഓഫീസ് അങ്കണത്തിൽ കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഫ്ളാഗ് ഓഫ് നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എ. രമേഷ്ചന്ദ്രൻ നായർ അദ്ധ്യക്ഷനായി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ്, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. നാസർ, വി. ബൈജു കുമാർ, പ്രദീപ്കുമാർ, സംഘം സെകട്ടറി ഇൻ ചാർജ്ജ് ഗോപകുമാർ, സർവീസ് സംഘടനാ ഭാരവാഹികളായ കെ.എ. ബിജുരാജ്, പി.എസ്. അശോക്, ഷിജി, ഡോ.എം.എസ്. ഷർമ്മദ്, കെ. അഖിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |