തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തെർമൽ സ്കാനർ വിതരണം ചെയ്തു.പേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. സക്കീർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.കെ.ഷംജു, എസ്. ശ്രീകുമാർ, ജില്ലാഭാരവാഹികളായ അരുൺ ആറെൻ സി, വി. ബൈജുകുമാർ, അർച്ചന ആർ. പ്രസാദ്, യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ,വാർഡ് കൗൺസിലർ സുജാദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ, പ്രിൻസിപ്പാൾ ലേഖ, സുമ ഹെഡ്മാസ്റ്റർ ലാലി, ഐഡ സലീല തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ് സ്വാഗതവും ട്രഷറർ പി.കെ. വിനുകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |