SignIn
Kerala Kaumudi Online
Friday, 26 April 2024 6.48 PM IST

കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം നാളെ

dd

തിരുവനന്തപുരം: ഇന്ധനനികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം നാളെ രാവിലെ 11 മുതൽ 11.15 വരെ നഗരത്തിൽ ഗതാഗതം നിറുത്തിവച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെയാണ് സമരം നടത്തുന്നത്. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെൽട്രോൺ ജംഗ്ഷൻ, വെള്ളയമ്പലം, രാജ്ഭവൻ എന്നിവിടങ്ങളിൽ റോഡിൽ വാഹനങ്ങൾ നിറുത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഭ്യർത്ഥിച്ചു. 15 മിനിറ്റ് നേരം വാഹനങ്ങൾ നിറുത്തിയിടുമെങ്കിലും ആംബുലൻസിനും പൊതുജനങ്ങൾക്കും പോകാനുള്ള സൗകര്യം ഏർപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.