വിതുര:തൊളിക്കോട് മലയടി റസിഡന്റ്സ് ആൻഡ് വെൽഫെയർഅസോസിയേഷൻ വാർഷികവും ബോധവത്കരണസെമിനാറും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.കെ.ജയരാജ് ക്ലാസെടുത്തു.മലയടി റസിഡന്റ്സ് പ്രസിഡന്റ്പി.ആർ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രപതിയുടെ പൊലീസ് മെഡൽനേടിയ ഡി.വൈ.എസ്.പി എസ്.അരുൺകുമാറിനെയും എസ്.എസ്.എൽ.സി പ്ലസ്ടൂപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.തൊളിക്കോട് പഞ്ചായത്ത്പ്രസിഡന്റ് വി.ജെ.സുരേഷ്,ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,മലയടി വാർഡ്മെമ്പർ ബിനിതാമോൾ,തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ,പുളിമൂട് വാർഡ്മെമ്പർ ജെ.അശോകൻ,കളിയിക്കൽ ശ്രീനിവാസൻപിള്ള,മലടയി റസിഡന്റ്സ് സെക്രട്ടറി ഷൈജു,ട്രഷറർ എസ്.അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |