പോത്തൻകോട്: കാട്ടായിക്കോണം സഫർലാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റ് നാളെ സമാപിക്കും. വിലക്കുറവിന്റെ ഷോപ്പിംഗ് ഉത്സവം സമ്മാനിച്ച പ്രദർശന വിപണനമേള ഇതിനോടകം വൻ ജനശ്രദ്ധ നേടി. വീടിനാവശ്യമായ എല്ലാവിധ ഫർണിച്ചറുകളും ഫാക്ടറി വിലയിലാണ് ഇവിടെ ലഭിക്കുന്നത്.
ഫർണിച്ചർ നിർമ്മാതാക്കൾ നേരിട്ട് ഓർഡറുകൾ സ്വീകരിക്കുന്നതിനാൽ കസ്റ്റമേഴ്സിന്റെ അഭിരുചിക്കും വീടിന് അനുയോജ്യവുമായ ഡിസൈനിൽ നിർമ്മിച്ചും നൽകുന്നു. മറ്റ് ഗൃഹോപകരണങ്ങൾ, അടുക്കളയിൽ ഉപയോഗിക്കാവുന്ന അതിനൂതന ഉപകരണങ്ങൾ, പുസ്തകങ്ങൾ, ചക്ക ഉത്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ ഉത്പന്നങ്ങൾ, ഫാൻസി ഉത്പന്നങ്ങൾ, കുട്ടികൾക്കാവശ്യമായ കണ്ണടകൾ, വാച്ചുകൾ തുടങ്ങി 1000ൽപരം ഉത്പന്നങ്ങളും ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഏത് ചൂടിലും ചുറ്റിനും തണുത്ത കാറ്റ് ലഭിക്കുന്ന ടവർ ഫാൻ, എണ്ണയില്ലാതെ ലഘുഭക്ഷണങ്ങൾ വറുത്തെടുക്കാവുന്ന എയർഫ്രൈയർ, ഗ്യാസ് അപകടങ്ങളിൽ നിന്ന് രക്ഷനേടാവുന്ന ഗ്യാസ് സേഫ്ടി ഡിവൈസ്, അക്യുപ്രഷർ ബോഡി മസാജർ, എണ്ണയില്ലാതെ പാചകം ചെയ്യാവുന്ന മൾട്ടി മേക്കർ, ഹൈ പ്രഷർ കാർ വാഷ് വാട്ടർ ജെറ്റ് എന്നിങ്ങനെ ഗുമേന്മയുള്ളതും മികച്ച വില്പനാനന്തര സേവനം ലഭിക്കുന്നതുമായ ഉത്പന്നങ്ങളാണ് ഫെസ്റ്റിൽ വിലക്കുറവോടെയും എക്സ്ചേഞ്ച് സൗകര്യത്തോടെയും ലഭിക്കുന്നത്.
പാലക്കാടൻ കുത്താമ്പുള്ളി കോട്ടൺ ബെഡ്ഷീറ്റുകൾ, കല്പാത്തി പപ്പടം, ചക്കവരട്ടി, ചക്ക പുട്ടുപൊടി, ചക്ക സ്ക്വാഷ്, ചക്ക ചമ്മന്തിപ്പൊടി എന്നിങ്ങനെ 50ൽ പരം ചക്ക വിഭവങ്ങളും ഫെസ്റ്റിലെ ആകർഷകങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |