തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റോട്ടറി ഡിസ്ട്രിക്ട് 3211 സംഘടിപ്പിക്കുന്ന ' എന്റെ ഗ്രാമം' പദ്ധതി അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി അസോസിയേറ്റ് ഗവർണർ സി. ഷാജിയുടെ അദ്ധ്യക്ഷതയിൽ ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ, റോട്ടറി മുൻ ഗവർണർമാരായ കെ. ശശികുമാർ, ആർ. രഘുനാഥ്, പി.ജി. മുരളീധരൻ, സുരേഷ് മാത്യു, ഗവർണർ എലെക്ട് കെ. ബാബുമോൻ, ഗവർണർ നോമിനി ഡോ.ജി. സുമിത്രൻ, ജില്ലാ ചീഫ് ഓർഗനൈസർ കെ.ജെ. രാജീവ്, ജില്ലാ ചീഫ് അഡ്വൈസർ എം. അജിത് കുമാർ, അസിസ്റ്റന്റ് ഗവർണർ വി.വി. സജി എന്നിവർ സംസാരിച്ചു. ഗ്രാമങ്ങളെ വിവിധ സാമൂഹികപ്രവർത്തനങ്ങളിലൂടെ ഒരു വർഷം കൊണ്ട് സ്മാർട്ട് വില്ലേജുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |