ശ്രീകാര്യം: നഗരസഭയോട് കൂട്ടിച്ചേർത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കഴക്കൂട്ടം,ശ്രീകാര്യം മേഖലകളിൽ സ്വീവേജ് സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്ന് ഫ്രാറ്റ് ശ്രീകാര്യം മേഖല യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ വികസന രേഖ അവതരിപ്പിച്ചു.കൺട്രോൾ കമ്മീഷൻ ചെയർമാൻ എം.എസ്.വേണുഗോപാൽ,കെ.മോഹനൻ,എൻ.രഘുവരൻ,ആർ.ശരത്ചന്ദ്രൻ നായർ,മധു അവുക്കുളം,സുരേഷ് കുമാർ,ആർ.വാസുദേവൻ നായർ എന്നിവർ നേതൃത്വം നൽകി.വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡോ.എം.എൻ.സി.ബോസ്,ജഗന്നാഥൻ.സി.പാലാഴി,വേലായുധൻ നായർ,വി.എസ്.പ്രദീപ്, സഞ്ജീവ് കുമാർ,സി.സുധാകരൻ,വി.എൽ.ആനന്ദ്,എ.വി.എബ്രഹാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |