തിരുവനന്തപുരം:മലബാർ സമരത്തെ സാധാരണക്കാർക്ക് പരിചയപെടുത്താൻ മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ 'മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്നുവരുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ സംസ്ഥാനതല സമാപനം 25ന് പൂന്തുറയിൽ നടക്കുമെന്ന് സമിതി ജില്ലാ സ്വാഗത സംഘം അറിയിച്ചു.മന്ത്രിമാർ,ചരിത്രകാരന്മാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ,മതപണ്ഡിതർ തുടങ്ങിയവർ പങ്കെടുക്കും.പ്രസ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജില്ലാ ചെയർമാൻ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി,അബ്ദുൽ റഷീദ് പൂന്തുറ, ഡോ.നിസാറുദ്ദീൻ,അഡ്വ.എ.എം.കെ.നൗഫൽ,സലിം കരമന,സിയാസ്.എസ്.ആർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |